എഡിറ്റര്‍
എഡിറ്റര്‍
യുവതിയുടെ മരണകാരണം കൊക്കൊക്കോളയെന്ന് മൂന്ന് വര്‍ഷത്തിന് ശേഷം സ്ഥിരീകരണം
എഡിറ്റര്‍
Wednesday 13th February 2013 3:02pm

ന്യൂസിലന്റ്: മൂന്ന് വര്‍ഷം മുമ്പ് മരിച്ച യുവതിയുടെ മരണ  കാരണം കൊക്കൊക്കോളയുടെ അമിത ഉപയോഗം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ന്യൂസിലന്റിലെ ഒരു സ്വാകാര്യ ചാനലാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

മൂന്ന് വര്‍ഷം മുമ്പ് മരിച്ച നതാഷ ഹാരിസ് ദിവസം പത്ത് ലിറ്ററോളം കൊക്കൊക്കോള അകത്താക്കിയിരുന്നത്രേ. കോളയുടെ അമിത ഉപയോഗമൂലമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് നതാഷ മരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Ads By Google

നതാഷയുടെ മരണകാരണം കൊക്കൊക്കോളയുടെ അമിത ഉപയോഗം മൂലമാണെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇപ്പോഴാണ് പുറത്ത് വരുന്നത്.

2010 ഫെബ്രുവരിയിലാണ് നതാഷ മരിച്ചത്. ആദ്യം ഹൃദയാഘാതമാണെന്നാണ് കരുതിയതെങ്കിലും പിന്നീട് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി. തുടര്‍ന്നുണ്ടായ വിശദപരിശോധനാ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ അന്നേ വാര്‍ത്തയാക്കിയിരുന്നു.

2012 ഏപ്രില്‍ 22ന് ഡൂള്‍ന്യൂസ് ഇതുസംബന്ധിച്ച് പ്രതിസിദ്ധീകരിച്ച വാര്‍ത്ത:

യുവതിയുടെ മരണം; ദിവസവും കൊക്കക്കോള കുടിച്ചത് കാരണമെന്ന്, ന്യൂസിലാന്റില്‍ വിവാദം

Advertisement