ന്യൂ ദല്‍ഹി: മാവോവാദി വേട്ട ശക്തിപ്പെടുത്താനായി 2000 വിമുക്ത സൈനിക വിദഗ്ദരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.നക്‌സല്‍ വിരുദ്ധ സേനയെ  (സി.ആര്‍.പി.എഫ്) പരിശിലിപ്പിക്കാനായിരിക്കും ഇവരെ ഉപയോഗിക്കുക. അത്യാധുനികവും മാരകവുമായ കുഴിബോംബുകളും മൈനുകളും നിര്‍വീര്യമാക്കാനായിരിക്കും സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരിശീലനം ലഭിക്കുന്നത്.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിന്‍ മാവോവാദികളെ ഒതുക്കാനായി നിയോഗിക്കുന്ന ഓരോ 62 ബറ്റാലിയന്‍ സൈനികര്‍ക്കും ഇവര്‍ പരിശീലനം നല്‍കും. ഈ 62 ബറ്റാലിയനില്‍ ദ്രുതകര്‍മ്മ സേനയായ കോബ്രയും ഉള്‍പ്പെടും.

ആഭ്യന്തര വകുപ്പിന്റെ കണക്കനുസരിച്ച് 2005-2010 കാലയളവില്‍10,268 സൈനികരാണ് മാവോവാദി ആക്രമണങ്ങള്‍ക്ക് വിധേയരായിട്ടുള്ളത്. ഇതില്‍ തന്നെ 2007-ല്‍ 1,737 പേരും 2008-ല്‍ 1,769 പേരും 2009-ല്‍ 2,372 പേരും കൊല്ലപ്പെട്ടിരുന്നു.