Categories

മത്സ്യതൊഴിലാളികളെ വെടിവെച്ചത് നാവികരുടെ ധാരണാപിശകുമൂലം കോസ്റ്റ് ഗാര്‍ഡ്

കൊച്ചി: കടലില്‍ മത്സ്യതൊഴിലാളികള്‍ക്കുനേരെ കപ്പല്‍നാവികര്‍ വെടിവെച്ചത് ധാരണപിശകൂമൂലമെന്ന് കോസ്റ്റ് ഗാര്‍ഡ്. മത്സ്യതൊഴിലാളികളില്‍ നിന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് ഇറ്റാനിലന്‍ നാവികര്‍ വെടിയുതിര്‍ത്തതെന്നും കോസ്റ്റ് ഗാര്‍ഡ് റീജയണല്‍ കമാന്‍ഡര്‍ പി.എസ് ബസ്ര അറിയിച്ചു.

മത്സത്തൊഴിലാളികളുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നെന്ന വാദം തെറ്റാണ്. മത്സ്യതൊഴിലാളികളെല്ലാം നിരായുധരായിരുന്നു. തൊഴിലാളികള്‍ കപ്പലിനെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. കേരളത്തിന്റെ തീരത്ത് കടല്‍ക്കൊള്ളക്കാരുടെ ശല്യമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യാത്രചെയ്യാന്‍ ഏറ്റവും സുരക്ഷിതമായ തീരങ്ങളിലൊന്നാണ് കേരളത്തിന്റേത്. അഥമാ കടല്‍ക്കൊള്ളക്കാരാണെന്ന സംശയത്തിലാണ് വെടിയുതിര്‍ത്തതെങ്കില്‍ അതിന് മുമ്പ് കോസ്റ്റ് ഗാര്‍ഡുമായി ബന്ധപ്പെടേണ്ടതുണ്ട്. എന്നാല്‍ വെടിവെപ്പ് നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് കപ്പല്‍ ജീവനക്കാര്‍ ബന്ധപ്പെട്ട അധികൃതരുമായി ബന്ധപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ ഇറ്റാലിയന്‍ കപ്പലിനെ തങ്ങളാരും ആക്രമിച്ചിട്ടില്ലെന്ന് മത്സ്യബന്ധന ബോട്ടിന്റെ സ്രാങ്ക് ഫ്രെഡി പറഞ്ഞു. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേരും ഉറക്കത്തിലായിരുന്നുവെന്നും സ്വയം രക്ഷയ്ക്കുവേണ്ടിയാണ് കപ്പല്‍ ജീവനക്കാര്‍ തങ്ങളെ ആക്രമിച്ചു എന്നു പറയുന്നതെന്നും ഫ്രഡി പറഞ്ഞു.

ബുധനാഴ്ച കൊല്ലം നീണ്ടകരയ്ക്കടുത്ത് കടലില്‍ ഇറ്റാലിയന്‍ ചരക്കുകപ്പലില്‍ നിന്നും വെടിയേറ്റാണ് രണ്ടു മത്സ്യതൊഴിലാളികള്‍ മരിച്ചത്. വ്യാഴാഴ്ച നീണ്ടകര തീരദേശ പോലീസ് കപ്പലിലെ സുരക്ഷാജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുശേഷം ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയവും ഷിപ്പിംഗ് മന്ത്രാലയവും ഉത്തരവിട്ടിട്ടുണ്ട്.

നീണ്ടകരയില്‍ നിന്ന് മീന്‍പിടിത്തത്തിന് പോയവരെയാണ് കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ച് ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക ലെക്‌സിയിലെ സുരക്ഷാ ഭടന്മാര്‍ വെടിവെച്ചത്. കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ ജെലസ്റ്റിന്‍, എരമത്തുറ സ്വദേശി അജേഷ് എന്നിവരാണ് മരിച്ചത്. മീന്‍പിടുത്ത ബോട്ടില്‍ 11 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നതെന്ന് വിദേശകാര്യമന്ത്രാലയും പറഞ്ഞു.

ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് തീരത്തുനിന്ന് 50 നോട്ടിക്കല്‍മൈലിനപ്പുറം അന്താരാഷ്ട്രസമുദ്രത്തില്‍ വെച്ച് ഞങ്ങളുടെ കപ്പലിനെ കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചുവെന്നാണ് ഇറ്റാലിയന്‍ എംബസി നല്‍കുന്ന വിശദീകരണം. മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.

വെടിവെച്ച കാര്യം ഇറ്റാലിയന്‍ കപ്പല്‍ മൂന്ന് മണിക്കൂറോളം കഴിഞ്ഞാണ് മാരിടൈം അധികൃതരെ അറിയിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവമെങ്കിലും ഏഴ് മണികഴിഞ്ഞാണ് ഇവര്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിച്ചത്. സിംഗപ്പൂരില്‍ നിന്ന് ഈജിപ്തിലേക്ക് പോവുകയായിരുന്ന കപ്പല്‍ വിവരം റിപ്പോര്‍ട്ട് ചെയ്യാതെ 70 കിലോമീറ്ററോളം സഞ്ചരിച്ചു.

Malayalam News

Kerala News In English

2 Responses to “മത്സ്യതൊഴിലാളികളെ വെടിവെച്ചത് നാവികരുടെ ധാരണാപിശകുമൂലം കോസ്റ്റ് ഗാര്‍ഡ്”

  1. jith

    അല്ലേലും സായിപ്പ്നെ കാണുമ്പോള്‍ കവാത് മറക്കും…..
    പിന്നെ മദാമ്മ റീമോട്ടുമായി നടക്കുന്ന രാജ്യത്ത് ഇതിനപ്പുറവും സംഭവിക്കും

  2. indian

    ഇറ്റലിക്കാരി ഭരിക്കുന്ന നാട്ടില്‍ ഇതിനപ്പുറവും നടക്കും…ആര് ചോദിയ്ക്കാന്‍..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.