Categories

ആറ് കല്‍ക്കരി ഖനികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം

ന്യൂദല്‍ഹി: ആറ് കല്‍ക്കരി ഖനികളുടെ ലൈസന്‍സ് കൂടി റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അനുവദിച്ച സമയത്തിനുള്ളില്‍ കല്‍ക്കരി ഖനി സജ്ജമാക്കുന്നതില്‍ പരാജയപ്പെട്ട ഏഴു കൂട്ടരുടെ ബാങ്ക് ഗാരന്റികള്‍ കുറയ്ക്കാനും തീരുമാനിച്ചു.

നേരത്തെ ഏഴു കല്‍ക്കരി ഖനികളുടെ അനുമതി നിഷേധിക്കുകയും ഏഴു കൂട്ടരുടെ ബാങ്ക് ഗാരന്റികള്‍ കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Ads By Google

സ്വകാര്യവ്യക്തികള്‍ക്കു നല്‍കിയ 29 കല്‍ക്കരി ഖനികളെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തുന്ന മന്ത്രിതലസമിതിയുടെ ശിപാര്‍ശപ്രകാരം ഏഴു കല്‍ക്കരി ഖനികളില്‍ അഞ്ചിന്റെയും അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഐ.എം.ജിയുടെ ശുപാര്‍ശയ്ക്ക് കേന്ദ്ര കല്‍ക്കരി മന്ത്രി ശ്രീപ്രകാശ് ജെയ്‌സ്‌വാള്‍ അംഗീകാരം നല്‍കി.

മഹാരാഷ്ട്ര സീംലെസ്, ഐഎസ്ടി സ്റ്റീല്‍ ആന്‍ഡ് പവര്‍, ഇലക്‌ട്രോസ്റ്റീല്‍ കാസ്റ്റിംഗ് എന്നിവയുടെ ലൈസന്‍സുകള്‍ റദ്ദാക്കാനാണ് തീരുമാനം. കല്‍ക്കരി ഖനനാനുമതിയെക്കുറിച്ച് അന്വേഷണം നടത്തുന്ന മന്ത്രാലയതല സമിതിയുടെ ശിപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.



മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില