ന്യൂദല്‍ഹി: കല്‍ക്കരി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ തന്റെ നിലപാട് സഭയ്ക്കുപുറത്ത് രാജ്യത്തോട് വിശദീകരിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഒരുങ്ങുന്നു.

Ads By Google

പ്രതിസന്ധി നാളെയും അവസാനിച്ചില്ലെങ്കില്‍ നാളെ രാത്രിയോ ചൊവ്വാഴ്ചയോ പ്രധാനമന്ത്രി പ്രസ്താവന നടത്തും. എന്നാല്‍ പ്രസ്താവന ഏത് വിധത്തില്‍ വേണമെന്ന കാര്യം തീരുമാനിച്ചിട്ടില്ല.

ചേരിചേരാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ചൊവ്വാഴ്ച ഇറാനിലേക്ക് യാത്രതിരിക്കും. അതിനുമുമ്പ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രസ്താവനയിലാവും അദ്ദേഹം നിലപാട് വിശദീകരിക്കുകയെന്ന് സൂചനയുണ്ട്.

കല്‍ക്കരി വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം മുടങ്ങിയിരിക്കുകയാണ്. ഒത്തുതീര്‍പ്പ് സാധ്യതകള്‍ക്കുള്ള ഒരു സാധ്യതയും ഇപ്പോല്‍ നിലവിലില്ല. പ്രധാനമന്ത്രി രാജിവെച്ചേ തീരൂ എന്ന നിലപാട് തുടരുകയാണ് ബി.ജെ.പി