Categories

അരങ്ങേറ്റ വ്യാപാരത്തില്‍ കോള്‍ഇന്ത്യ കുതിക്കുന്നു

മുംബൈ: പൊതുമേഖലാ കല്‍ക്കരി ഖനന കമ്പനിയായ കോള്‍ഇന്ത്യ ഓഹരിവ്യാപാരം മികച്ച നേട്ടത്തോടെ തുടങ്ങി. 287.75 രൂപയ്ക്കാണ് സെന്‍സെക്‌സില്‍ കമ്പനി ലിസ്റ്റുചെയ്തിരിക്കുന്നത്. വ്യാപാരം ആരംഭിച്ചതിനുശേഷം ആദ്യമണിക്കൂറുകളില്‍ ഓഹരി വില 338 രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

പ്രാഥമിക ഓഹരിവില്‍പ്പനയുടെ എല്ലാ റെക്കോര്‍ഡുകളും കോള്‍ ഇന്ത്യ ഇതിനകം തകര്‍ത്തിട്ടുണ്ട്. ഐ പി ഒയിലൂടെ 15,200കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. 245 രൂപമുതലാണ് കമ്പനിയുടെ ഓഹരികള്‍ വിറ്റഴിക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഉല്‍പ്പാദകരായ കോള്‍ ഇന്ത്യയുടെ കടന്നുവരവ് സെന്‍സെക്‌സില്‍ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.