മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍.ഐ.എല്‍
‍) കഴിഞ്ഞാല്‍ അടുത്ത ഏറ്റവും മൂല്യമുള്ള കമ്പനിയായി കോള്‍ ഇന്ത്യ മാറിയിരിക്കുന്നു. കൊല്‍ക്കത്തയാണ് കോള്‍ ഇന്ത്യയുടെ ആസ്ഥാനം.

3 ലക്ഷം കോടി രൂപയുടെ കമ്പോള മുലധനവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസും , 2.5 ലക്ഷം കോടി രൂപയുമായി കോള്‍ ഇന്ത്യയും 2.37 ലക്ഷം കോടി രൂപയുമായി ഒ.എന്‍.ജി.സിയുമാണ് ഇപ്പോള്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന 3 കമ്പനികള്‍.

വിപണിയിലെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച് മുകളിലേക്ക് ഉയര്‍ന്നുകൊണ്ടായിരുന്നു കോള്‍ ഇന്ത്യയുടെ പ്രകടനം. ദീപീവലിദിനത്തിന് തൊട്ടു മുമ്പ് പ്രാധമിക ഓഹരി വില്‍പനയില്‍ 62% നേട്ടമാണ് കോള്‍ ഇന്ത്യ നേടിയത്. ഇത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്‍, ഒ.എന്‍.ജി.സി എന്നീ കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കൂടുതലാണ്.