എഡിറ്റര്‍
എഡിറ്റര്‍
സീഷന്‍ അലി ഡേവിസ് കപ്പ് കോച്ച്
എഡിറ്റര്‍
Monday 7th January 2013 3:33pm

കൊല്‍ക്കത്ത: ഇന്ത്യന്‍ ഡേവിസ് കപ്പിന്റെ കോച്ചായി മുന്‍ ദേശീയ ചാമ്പ്യന്‍ സീഷന്‍ അലിയെ എ.ഐ.ടി.എ തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമിന്റെ കോച്ചായതില്‍ ഏറെ അഭിമാനിക്കുന്നുവെന്നും ഇതിനുമപ്പുറം തനിക്ക് മറ്റ് ആഗ്രഹങ്ങളില്ലെന്നും വാര്‍ത്തയറിഞ്ഞ ശേഷം സീഷന്‍ പ്രതികരിച്ചു.

Ads By Google

നിലവിലെ കോച്ച് നന്ദന്‍ബാലിനെ പരിശീലക സ്ഥാനത്ത് നിന്ന് മ്ാറ്റണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് സീഷന്‍ അലിയെ പരിശീലകനായി തിരഞ്ഞെടുത്തിരിക്കുന്നത്.
അഞ്ച് തവണ ദേശീയ ചാമ്പ്യനായിരുന്ന സീഷന്‍അലി 1988 മുതല്‍ 1996 വരെ ഡേവിസ് കപ്പ് ടീമിലും അംഗമായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.

മുന്‍ ഡേവിസ് കപ്പ് താരം അക്തര്‍ അലിയുടെ പുത്രനാണ് സീഷന്‍  അലി. രണ്ട് പതിറ്റാണ്ടോളം ഡേവിസ് കപ്പിലെ പരിശീലകനായി സേവനമനുഷ്ഠിച്ചയാളാണ് അക്തര്‍ അലി.

17 വര്‍ഷമായി പരിശീലകനായി സേവനമനുഷ്ഠിച്ച് വരികായാണ് സീഷന്‍. ആദ്യമായാണ് ഡേവിസ് കപ്പ് പരിശീലകനായി സീഷന്‍ എത്തുന്നത്. കൂടാതെ ബാംഗ്ലൂരില്‍ ടെന്നീസ് അക്കാദമിയും സീഷന്‍ നടത്തുന്നുണ്ട്.

ആള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ സിലക്ഷന്‍ കമ്മിറ്റി അംഗമാണ് സീഷന്‍.

Advertisement