മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന കെയര്‍ ഓഫ് സൈറാബാനുവിന്റെ ടീസര്‍ പുറത്ത്. ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജുവും അമലയുമാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

കിസ്മത്തിന് ശേഷം ഷെയ്ന്‍ നിഗം നായക പ്രധാന്യമുള്ള വേഷം ചെയ്യുന്നു എന്ന പ്രത്യകതയും സൈറാ ബാനുവിന് ഉണ്ട്. ആര്‍.ജെ ഷാന്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ സംഭാഷണം രചിച്ചിരിക്കുന്നത് ബിപിന്‍ ചന്ദ്രനാണ്.

പോസ്റ്റ് വുമണായ സൈറാ ബാനുവാണ് ചിത്രത്തില്‍ മഞ്ജു. മകനായാണ് ഷൈന്‍ എത്തുന്നത്. അഭിഭാഷകയായ ആനി തറവാടിയുടേതാണ് അമലയുടെ റോള്‍. ഇറോസ് ഇന്റര്‍നാഷണലും മാക് ട്രോ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം.

ജഗദീഷ്, ജോയ് മാത്യൂ, പി.ബാലചന്ദ്രന്‍,ഇന്ദ്രന്‍സ്, തിരക്കഥാകൃത്തായ ജോണ്‍ പോള്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.