തിരുവനന്തപുരം: സംസ്ഥാന സഹകരണബാങ്ക് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചു. 2007 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പളവര്‍ധനവ് പരിഷ്‌ക്കരിച്ച് ഉത്തരവായി.

ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാര്‍ മുതല്‍ ചീഫ് ജനറല്‍ മാനേജര്‍ വരെയുള്ള 12 തസ്തികകളില്‍പ്പെട്ടവര്‍ക്ക് ശമ്പളപരിഷ്‌ക്കരണത്തിന്റെ ആനുകൂല്യം ലഭിക്കും. പുതിയ ശമ്പള ഉത്തരവ് പ്രകാരം ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാര്‍ക്ക് 1500 രൂപയും ചീഫ് ജനറല്‍ മാനേജര്‍മാര്‍ക്ക് 1,1000 രൂപയും കൂടുതരല്‍ ലഭിക്കും.