തിരുവനന്തപുരം: സംസ്ഥാന, ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളെ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

പ്രതിപക്ഷത്തു നിന്ന് ഇ.പി.ജയരാജനാണ് ഇതുസംബന്ധിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചത്. രണ്ടുപേരുടെ പിന്‍ബലത്തില്‍ എന്തുംചെയ്യാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. കടലാസ് സംഘടനകളുടെ പിന്‍ബലത്തിലാണ് ഭരണസമിതി പിരിച്ചുവിട്ടതെന്നും അദ്ദേഹം ആരോപിച്ചു.

സഹകരണമേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ സഹകരണമേഖലയെ ശക്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഓര്‍ഡിനന്‍സെന്ന് സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ മറുപടി നല്‍കി. ഇതില്‍ തൃപ്തരാവാതെ പ്രതിപക്ഷം സഭവിട്ടിറങ്ങുകയായിരുന്നു.

ഇതിനിടയില്‍ തിരുവനന്തപുരത്ത് വട്ടപ്പാറയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി   മരിച്ച സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോലിയക്കോട് കൃഷ്ണന്‍ നായര്‍ അടിയന്തിര പ്രമേയ നോട്ട്ീസ് നല്‍കി. എന്നാല്‍ മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നും പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നും അന്വേഷണം ഫലപ്രദമായി മുന്നോട്ട പോകുന്നുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്നു സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

Malayalam news

Kerala news in English