Categories

സി എം എസ്: എസ് എഫ് ഐ വിദ്യാര്‍ത്ഥിക്ക്‌ പരീക്ഷയെഴുതാന്‍ കഴിയില്ല

കോട്ടയം: സി എം എസ് കോളജില്‍നിന്ന് പുറത്താക്കപ്പെട്ട എസ് എഫ് ഐ പ്രവര്‍ത്തകന്‍ ജെയ്ക് സി.തോമസിന്, വെള്ളിയാഴ്ച തുടങ്ങുന്ന പരീക്ഷ എഴുതാന്‍ ആവശ്യമായ രേഖകള്‍ കോളജ് അധികൃതര്‍ സര്‍വകലാശാലക്ക് കൈമാറിയില്ല. ജെയ്കിനെ പരിക്ഷ എഴുതാന്‍ അനുവദിക്കുമെന്ന് എസ് എഫ് ഐ നേതൃത്വവുമായി കോളജ് അധികൃതര്‍ ഒത്തുതീര്‍പ്പിലെത്തിയിരുന്നതാണ്. പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെങ്കില്‍ സമരം വീണ്ടും തുടങ്ങുമെന്ന് എസ് എഫ്് ഐ പ്രഖ്യാപിച്ചു.

സി എം എസ് കോളജ് അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ എ ഡി എമ്മിന്റെ മദ്ധ്യസ്ഥതയില്‍ കോളജ് മാനേജ്‌മെന്റും എസ് എഫ് ഐ നേതൃത്വവും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ കോളജില്‍നിന്ന് പുറത്താക്കപ്പെട്ട കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ജെയ്കിനെ പരീക്ഷ എഴുതാന്‍ അനുവദിക്കുമെന്ന് സമ്മതിച്ചിരുന്നതാണ്. പരീക്ഷ എഴുതുന്ന സമയത്തുമാത്രമേ വിദ്യാര്‍ത്ഥിയെ കോളജില്‍ പ്രവേശിക്കൂ എന്ന മാനേജ്‌മെന്റിന്റെ നിലപാട് എസ് എഫ് ഐ അംഗീരിച്ചിരുന്നു.

വിദ്യാര്‍ത്ഥിയ്ക്ക് പരീക്ഷ എഴുതുവാന്‍ ആവശ്യമായ രേഖകള്‍ സര്‍വകലാശാലയ്ക്ക് കോളജ് അധികൃതര്‍ നല്‍കുമെന്നും ധാരണയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച തുടങ്ങുന്ന പരീക്ഷയ്ക്ക് ഹാജരാവാന്‍ വേണ്ട രേഖകളൊന്നും തന്നെ സര്‍വകലാശാലയ്ക്ക് നല്‍കിയിട്ടില്ല. പൂരിപ്പിച്ച അപേക്ഷാഫോറം, ഹാജര്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിവയാണ് നല്‍കാതിരുന്നത്. ഇതോടെ വെള്ളിയാഴ്ചത്തെ പരീക്ഷയ്ക്ക് ജെയ്ക് ഹാജരാകാനാകില്ലെന്ന് ഉറപ്പായി.

വിദ്യാര്‍ത്ഥി നാല് ദിവസമാണ് കോളജിലെത്തിയതെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്യാനാവില്ലെന്നാണ് കോളജ് അധികൃതരുടെ നിലപാട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.