എഡിറ്റര്‍
എഡിറ്റര്‍
തരൂരിനെ അനുശോചനം അറിയിച്ച് ഉമ്മന്‍ ചാണ്ടിയും മന്‍മോഹനും പ്രണാബ് മുഖര്‍ജിയും
എഡിറ്റര്‍
Saturday 18th January 2014 10:11am

sunanda

തിരുവനന്തപുരം: കേന്ദ്രമന്ത്രി ഡോ. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഗാധമായ ദു:ഖം രേഖപ്പെടുത്തി.

പ്രതിസന്ധിയില്‍ തളരാതെ മുന്നോട്ടുപോകാന്‍ ഡോ.ശശി തരൂരിന് എല്ലാവിധ പിന്തുണയും പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തരൂരിനെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും ഫോണില്‍ വിളിച്ച് അനുശോചനം രേഖപ്പെടുത്തി.

സുനന്ദ പുഷ്‌കറിന്റെ നിര്യാണത്തില്‍ ട്വിറ്ററിലും അനുശോചന പ്രവാഹമാണ്. രാഷ്ട്രീയ, സാമൂഹിക, ബിസിനസ് തലങ്ങളിലെ നിരവധി പ്രമുഖര്‍ ട്വിറ്ററില്‍ അനുശോചന സന്ദേശം രേഖപ്പെടുത്തി.

സ്‌പോര്‍ട്‌സ്, സിനിമാ താരങ്ങളടക്കമുള്ളവരും അനുശോചനങ്ങള്‍ അറിയിച്ചു. കേന്ദ്രമന്ത്രി കപില്‍ സിബല്‍, ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള,

വിജയ് മല്യ, ദിയ മിര്‍സ, ലളിത് കുമാര്‍ മോഡി, രാജ് കുന്ദ്ര, മിലന്‍ ഡിയോറ, ജൂഹി ചാവ്‌ല, സോനു നിഗം, പ്രിയ ദത്ത്, അനില്‍ കപൂര്‍, ബി.ജെ.പി നേതാവ് ഡോ. ഹര്‍ഷ് വര്‍ധന്‍ തുടങ്ങി നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

സുനന്ദയുടെ മരണത്തെ കുറിച്ച് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

അതേസമയം സുനന്ദയുടെ പോസ്റ്റംമോര്‍ട്ടം നടപടികള്‍ വൈകുമെന്നാണ് അറിയുന്നത്. പോസ്റ്റ്‌മോര്‍ട്ടം എ.ഡി.എം റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിദഗ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി നടത്താനാണ് ഇപ്പോള്‍ ആശുപത്രി അധികൃതരുടെ തീരുമാനം.

അതിനാല്‍ തന്നെ ഉച്ചയ്ക്ക് ശേഷമാവും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ അവസാനിക്കുകയെന്നാണ് അറിയുന്നത്.

Advertisement