ധര്‍മ്മടം: ധര്‍മ്മടത്ത് സി.എം.പി യുടെ ചൂരായി ചന്ദ്രനെ മാറ്റി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനം. കോണ്‍ഗ്രസിന്റെ മമ്പറം ദിവാകരനാണ് ധര്‍മ്മടത്ത് മത്സരിക്കുന്നത്.

നാട്ടികസീറ്റില്‍ സി.എം.പി മത്സരിക്കാന്‍ തീരുമാനമായി. സി.എം.പിയുടെ വികാസ് ചക്രപാണിയാണ് ഇവിടെ മത്സരിക്കുക.

കോണ്‍ഗ്രസ് നല്‍കിയ സീറ്റുകള്‍ സ്വീകരിക്കില്ലെന്ന് സി.എം.പി പറഞ്ഞിരുന്നു. ആവശ്യപ്പെട്ട സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും കോഴിക്കോട് ചേര്‍ന്ന സി.എം.പി സെന്‍ട്രല്‍ കമ്മിറ്റി യോഗം അറിയിച്ചിരുന്നു. ധര്‍മ്മടം, കുന്നംകുളം,നെന്മാറ എന്നീ സീറ്റുകളാണ് സി.എം.പിയ്ക്ക് നല്‍കിയിരുന്നത്.