കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്‍കിയ സീറ്റുകള്‍ സ്വീകരിക്കില്ലെന്ന് സി.എം.പി. ആവശ്യപ്പെട്ട സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും കോഴിക്കോട് ചേര്‍ന്ന സി.എം.പി സെന്‍ട്രല്‍ കമ്മിറ്റി യോഗം വ്യക്തമാക്കി.

ധര്‍മ്മടം, കുന്നംകുളം, നാട്ടിക എന്നീ സീറ്റുകളാണ് സി.എം.പിയ്ക്ക് നല്‍കിയത്. കോണ്‍ഗ്രസ് ഏകപക്ഷീയമായാണ് സീറ്റുകള്‍ പ്രഖ്യാപിച്ചതെന്നും സി.എം.പി നേതൃത്വം കുറ്റപ്പെടുത്തി. കോണ്‍ഗ്രസുമായി ചര്‍ച്ചയ്ക്കുള്ള വഴികള്‍ അടഞ്ഞിട്ടില്ലെന്നും എം.വി.രാഘവന്‍ പറഞ്ഞു. രാഘവന്‍ അഴീക്കോട് സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോണ്‍ഗ്രസ് നല്‍കിയിരുന്നില്ല.