എഡിറ്റര്‍
എഡിറ്റര്‍
മോദിക്ക് വേണ്ടി ഡിന്നര്‍ പാര്‍ട്ടിയൊരുക്കി യോഗി ആദിത്യനാഥ് ; മുസ്‌ലീം പുരോഹിതരെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതായി ആരോപണം
എഡിറ്റര്‍
Wednesday 21st June 2017 12:57pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി ഡിന്നര്‍ പാര്‍ട്ടിയൊരുക്കി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയിലായിരുന്നു വിരുന്ന്. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് ചടങ്ങില്‍ എത്തിയെങ്കിലും ക്ഷണമുണ്ടായെങ്കിലും അഖിലേഷ് യാദവും മായാവതിയും ചടങ്ങില്‍ നിന്നും വിട്ടുനിന്നു.

ലഖ്‌നൗവിലെ പ്രമുഖ രാഷ്ട്രീയക്കാരും ആത്മീയനേതാക്കളേയും ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും ഒരു മുസ്‌ലീം പുരോഹിതനെ പോലും ചടങ്ങിലേക്ക് ആദിത്യനാഥ് ക്ഷണിച്ചിരുന്നില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Dont Miss ‘അര്‍ദ്ധമയക്കത്തിലായിരുന്ന ഞാന്‍ മമ്മൂക്കയുടെ ഗര്‍ജ്ജിക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്, കതക് തുറന്നതും മമ്മൂക്കയെ കണ്ടു ഞാന്‍ ഞെട്ടി’: രസകരമായ അനുഭവം പങ്കു വെച്ച് കൊല്ലം അജിത് 


അതേസമയം ഇത് വെറുമൊരു ഡിന്നര്‍ പാര്‍ട്ടിയല്ലെന്നും രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഡിന്നര്‍ ഡിപ്ലോമസിയാണ് ഇതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ബീഹാര്‍ ഗവര്‍ണറായിരുന്ന രാംനാഥ് കോവിന്ദ് യു.പിക്കാരനാണ്. ഒരു യു.പിക്കാരന്‍ രാഷ്ട്രപതിയായി എത്തുന്നതിന്റെ ആഘോഷം കൂടിയായിരുന്നു യോഗിയും ഡിന്നര്‍ പാര്‍ട്ടി.

അടുത്തിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ദല്‍ഹിയില്‍ നടത്തിയ ഡിന്നര്‍ പാര്‍ട്ടിയില്‍ അഖിലേഷും മായാവതിയും പങ്കെടുത്തിരുന്നു.

അതേസമയം ചടങ്ങില്‍ മുലായം എത്തുമെന്ന് ആദ്യമേ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ അഖിലേഷും മുലായവും ചടങ്ങില്‍ എത്തില്ലെന്ന് ഉറപ്പായിരുന്നെന്നും മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചു.

ഗവര്‍ണര്‍ രാം നായിക്, ഉപമുഖ്യമന്ത്രിമാരായ കേശവ് മൗര്യ, ദിനേഷ് ശര്‍മ, യു.പി മന്ത്രിമാര്‍, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ മറ്റ് പൗരപ്രമുഖര്‍ എല്ലാവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Advertisement