കോട്ടയം: മൂന്നാറിലെ പാപ്പാത്തിചോലയില്‍ കുരിശ് പൊളിച്ച് മാറ്റിയ സംഭവത്തില്‍ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി. മൂന്നാറിലെ നടപടികള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കുരിശിനെതിരെ യുദ്ധം നടത്തുന്നുവെന്ന പ്രതീതിയുണ്ടാക്കുന്ന സംഭവമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കുരിശ് എന്ത് പിഴച്ചു? വലിയൊരു വിഭാഗം ജനം വിശ്വസിക്കുന്ന ഒന്നാണ് കുരിശ്. അതില്‍ കൈ വെയ്ക്കും മുന്‍പ് സര്‍ക്കാറിനോട് ആലോചിക്കണമായിരുന്നു. നടപടി എടുക്കും മുന്‍പ് ക്രിസ്തീയ സഭാധ്യക്ഷന്‍മാരോട് ആലോചിക്കണമായിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.


Also Read: ‘ഒടുവില്‍ സിങ്കമിറങ്ങി’; മോഹന്‍ലാല്‍ സര്‍, KRK എന്ന് പേരുള്ള ഒരു കുരങ്ങന്‍ മൃഗശാലയില്‍ നിന്ന് ചാടി; പുലിമുരുഗന്‍ സ്‌റ്റൈലില്‍ ഒന്ന് പിടിച്ച് നല്‍കണം; ട്വീറ്റുമായ് സൂര്യ


ആരോട് ചോദിച്ചാണ് കുരിശ് പൊളിച്ചതെന്ന് താന്‍ കളക്ടറോട് ചോദിച്ചു. കയ്യേറ്റക്കാരോട് സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ല. അതേസമയം കുടിയേറ്റക്കാരെ ദ്രോഹിക്കാനുള്ള നടപടികളെ സര്‍ക്കാര്‍ പിന്തുണയ്ക്കില്ല. ഏപ്രില്‍ 30-ന് മുന്‍പ് പട്ടയങ്ങള്‍വിതരണം ചെയ്യാന്‍ കഴിയമമെന്നും അദ്ദേഹം പറഞ്ഞു.

ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലാണ് കയ്യേറ്റം ഒഴിപ്പിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷമായിരുന്നു ഒഴിപ്പിക്കല്‍. സംഘത്തെ തടയാനായുളള ശ്രമങ്ങള്‍ വഴിയിലുടനീളം നടന്നിരുന്നു. മാര്‍ഗതടസമുണ്ടാക്കാനായി വഴിയില്‍ കൊണ്ടിട്ട വാഹനങ്ങള്‍ ജെ.സി.ബി കൊണ്ട് മാറ്റിയാണ് സംഘം മുന്നോട്ട് നീങ്ങിയത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ നേരത്തേ സി.പി.ഐ.എം രംഗത്ത് വന്നിരുന്നു.