എഡിറ്റര്‍
എഡിറ്റര്‍
ഗള്‍ഫ് യാത്രാ നിരക്കിലെ കുത്തനെയുള്ള വര്‍ധനവ്: കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചു
എഡിറ്റര്‍
Saturday 24th June 2017 7:44pm

 

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കും തിരിച്ചുമുള്ള വിമാനയാത്രാ നിരക്ക് ഉത്സവ സീസണ്‍ പ്രമാണിച്ച് കുത്തനെ വര്‍ധിപ്പിക്കുന്ന പ്രവണതയ്ക്ക് തടയിടാന്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതിരാജുവിന് മുഖ്യമന്ത്രി കത്തയച്ചു.

പെരുന്നാളിന് നാട്ടിലേക്ക് വരുന്ന ഗള്‍ഫിലുള്ള തൊഴിലാളികളെയാണ് വിമാനക്കമ്പനികളുടെ ആകാശക്കൊള്ള ഏറ്റവും അധികം ബാധിക്കുന്നത്. പെരുന്നാള്‍ സീസണില്‍ അഞ്ചും ആറും ഇരട്ടി വരെയാണ് വിമാനക്കമ്പനികള്‍ നിരക്ക് വര്ഞദിപ്പിക്കുന്നത്.


Also Read: താമസിക്കാന്‍ വീടില്ല; കൊച്ചി മെട്രോയിലെ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ജോലി വിടുന്നു; ചിലര്‍ ലൈംഗികവൃത്തിയിലേക്ക് തന്നെ മടങ്ങിയെന്നും വെളിപ്പെടുത്തല്‍


പ്രശ്‌നം ഗൗരവമേറിയതാണെന്നും അതിനാല്‍ കേരളം-ഗള്‍ഫ് മേഖലയിലെ വിമാന ടിക്കറ്റ് നിരക്ക് നിജപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടാതെ എയര്‍ ഇന്ത്യയുടെ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യമുണ്ട്.

ഗള്‍ഫ് മേഖലയിലെ വിമാന നിരക്ക് വര്‍ധനയുടെ പ്രശ്‌നം ഏപ്രില്‍ മാസത്തില്‍ തന്നെ വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തൊഴില്‍ സംബന്ധിച്ച അനിശ്ചിതത്വം കാരണം പ്രയാസപ്പെടുന്ന മലയാളികള്‍ക്ക് ഈ നിരക്ക് വര്‍ധന വലിയ തിരിച്ചടിയാണ്. സിവില്‍ വ്യോമയാന സെക്രട്ടറി കൂടി പങ്കെടുത്ത് എയര്‍ലൈന്‍ മേധാവികളുടെ യോഗം മെയ് 15-ന് തിരുവനന്തപുരത്ത് ചേര്‍ന്നപ്പോള്‍ ഈ വിഷയം താന്‍ ഉന്നയിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.


Don’t Miss: ‘ചേട്ടനെ ഇതുവരെ ഞാന്‍ കൈവിട്ടിട്ടില്ല; ഇനിയെല്ലാം ആലോചിച്ചു ചെയ്യുക’പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് പുറത്ത്


ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നത്. തിരക്കുള്ള സീസണില്‍ 15 ദിവസത്തേക്ക് കൂടുതല്‍ സീറ്റ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രാലയം സെക്രട്ടറി ആ യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, നിരക്ക് കുറയ്ക്കുന്നതിന് പകരം അഞ്ചും ആറും ഇരട്ടി വര്‍ധിപ്പിക്കുയാണ് വിമാന കമ്പനികള്‍ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisement