എഡിറ്റര്‍
എഡിറ്റര്‍
കുരിശ് പൊളിച്ച നടപടിയില്‍ മുഖ്യമന്ത്രിയ്ക്ക് അതൃതപ്തി; ഇടുക്കി കളക്ടറെ മുഖ്യമന്ത്രി ശാസിച്ചു
എഡിറ്റര്‍
Thursday 20th April 2017 6:40pm

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്ന ഇടുക്കി ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രിയുടെ ശാസന. സൂര്യനെല്ലിയിലെ പാപ്പാത്തിപ്പാറയില്‍ സ്ഥാപിച്ച കുരിശ് പൊളിച്ചതില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിക്കുകയും ചെയ്തു.

കയ്യേറ്റ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ അവിടെ ബോര്‍ഡ് സ്ഥാപിച്ചാല്‍ മാത്രം മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് ശേഷം മതി നിയമനടപടികള്‍. ഇതുവരെയുണ്ടായ നടപടികളില്‍ ജാഗ്രത കുറവുണ്ടായി. നടപടികളില്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും വേണമെന്നും അദ്ദേഹം പറഞ്ഞു.


Also Read: കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് രാജസ്ഥാനില്‍ ക്രൂരമര്‍ദ്ദനം


ഒഴിപ്പിക്കല്‍ നടപടികളില്‍ കൂടിയാലോചനകള്‍ വേണമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. താല്‍ക്കാലിക ഷെഡുകള്‍ക്ക് തീയിട്ട നടപടിയിലും മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.

ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലാണ് കയ്യേറ്റം ഒഴിപ്പിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷമായിരുന്നു ഒഴിപ്പിക്കല്‍.
സംഘത്തെ തടയാനായുളള ശ്രമങ്ങള്‍ വഴിയിലുടനീളം നടന്നിരുന്നു. മാര്‍ഗതടസമുണ്ടാക്കാനായി വഴിയില്‍ കൊണ്ടിട്ട വാഹനങ്ങള്‍ ജെ.സി.ബി കൊണ്ട് മാറ്റിയാണ് സംഘം മുന്നോട്ട് നീങ്ങിയത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ നേരത്തേ സി.പി.ഐ.എം രംഗത്ത് വന്നിരുന്നു.

Advertisement