എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി- സി.പി.ഐ.എം സംഘര്‍ഷം; സമാധാനശ്രമങ്ങളുമായി മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു
എഡിറ്റര്‍
Sunday 30th July 2017 7:47pm

തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പി- സി.പി.ഐ.എം സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ സമാധാന ശ്രമങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിറങ്ങുന്നു. ആര്‍.എസ്.എസ് സംസ്ഥാന മേധാവിയെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനെയും മുഖ്യമന്ത്രി നേരില്‍ക്കണ്ട് ചര്‍ച്ച നടത്തും. ഗവര്‍ണറുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


Also Read :സ്വാതന്ത്രസമരത്തെ പൊക്കിയടിച്ച് മോദിയുടെ മാന്‍ കി ബാത്; സ്വാതന്ത്രസമരത്തില്‍ ആര്‍.എസ്.എസിന്റെ സംഭാവനയെന്താണെന്ന് കോണ്‍ഗ്രസ്


കൂടിക്കാഴ്ചക്കുശേഷം നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ കാണും. സമാധാനം പാലിക്കണമെന്ന്് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ സംഘര്‍ഷത്തെത്തുടര്‍ന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇരുവരെയും വിളിച്ചുവരുത്തിയ നടപടി സ്ഥിരീകരിച്ച് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.

Advertisement