umman-chandyതിരുവനന്തപുരം: സിയാലിന്റെ കീഴിലുള്ള നെടുമ്പാശേരി വിമാനത്താവളത്തിലെ നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സിയാലിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമായത്.

ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഉപസമിതിയെ നിയോഗിച്ചു. മന്ത്രി കെ. ബാബുവാണ് സമിതിയുടെ അധ്യക്ഷന്‍. അനാവശ്യമായ തസ്തികകളിലേക്കും ആവശ്യമായ യോഗ്യതയില്ലാത്തവരെയും നിയമിച്ചതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എം. മാണിയും യോഗത്തില്‍ പങ്കെടുത്തു.