Categories

Headlines

മുഖ്യമന്ത്രിയുടെ ഓഫീസ് ഇനി തല്‍സമയം വെബ്‌സൈറ്റില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് പ്രവര്‍ത്തനം തല്‍സമയം ഇന്റര്‍നെറ്റ് വഴി ജനങ്ങള്‍ക്ക് കാണാം. www.keralacm.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് ലൈവ് ദൃശ്യങ്ങള്‍ പുറത്ത് വിടുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന വെബ് സൈറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. വെബ്‌സൈറ്റിലൂടെ മുഖ്യമന്ത്രിക്ക് പരാതികള്‍ നല്‍കാന്‍ കഴിയുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ലൈവ് ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ നാലു ക്യാമറകളാണ് ഓഫീസില്‍ സജ്ജീകരിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ സുതാര്യമായി നടക്കണമെന്ന സര്‍ക്കാര്‍ സമീപനത്തിന്റെ ഭാഗമായാണ് സംവിധാനത്തിന് തുടക്കം കുറിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 2004 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയപ്പൊഴും ഈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

2 Responses to “മുഖ്യമന്ത്രിയുടെ ഓഫീസ് ഇനി തല്‍സമയം വെബ്‌സൈറ്റില്‍”

  1. Sunil Abdulkadir

    നമ്മള്‍ ജനങ്ങള്‍ വിഡ്ഢികള്‍ ആണെന്നാണോ ഈ മുഖ്യന്റെ വിചാരം, ക്യാമറ വെച്ചാല്‍ പിന്നെ പരിശുധന്റെ പദവി കിട്ടുമോ ഇദ്ദേഹത്തിനു, അഴിമതി ചെയ്യല്‍ മുന്‍പ് ഈ മുറിയില്‍ മാത്രം ആയിരുന്നോ, ഒന്ന് പോ മുഖ്യ കളിയാക്കാതെ. കോണ്‍ഗ്രസ്‌ വിഡ്ഢികളെ പറ്റിക്കാന്‍ തനിക്കു പറ്റും, കേരളത്തിലെ മറ്റു ജനങ്ങള്‍ വിഡ്ഢികള്‍ എല്ലാ എന്ന് മാത്രം ഓര്‍ക്കുക.

  2. RAJAN Mulavukadu.

    സുനില്‍ ഒരു പമ്പര വിഡ്ഢിയാണെന്ന് എല്ലാവര്ക്കും മനസ്സിലായി,
    മുഖ്യനെ കാണാനല്ല ക്യാമറ,പകരം ഓഫീസിലെ പ്രവര്‍ത്തികള്‍ ജനങള്‍ക്ക് കാണാനാണ്.ഇത്രയും കാണിക്കാനുള്ള ദൈയിര്യം ഈ മുഖ്യനെങ്കിലും കാണിച്ചില്ലേ????അതിനെ അങ്ങികരിച്ചുകൂടെ??
    അന്ധമായ കോണ്‍ഗ്രസ്സ് വിരോധം ഒന്നിനും പരിഹാരം അല്ല.
    പണ്ട് ചാലക്കുടി മുനുസിപ്പല്‍ ഓഫീസില്‍ ജനങ്ങള്‍ ഇതേപോലെ ക്യാമറ വച്ച്, ഓഫിസ്സിലെ സ്റ്ഫ്ഫിന്റെ വാരിക വായനയും,ഉറക്കവും പൊതു ജനങ്ങള്‍ കണ്ടിരുന്നു.
    ഇപ്പോള്‍ പഞ്ചിങ്ങു നിലവില്‍ വന്നപ്പോള്‍ സെക്രട്ടറിയേട്ടിലെ ഹാജര്‍ നില ഭംഗിയായി. അവിടെ ക്യാമറ വച്ചാല്‍ ജോലിയും ഭംഗിയാകും.
    ഉമ്മന്‍ ചാണ്ടി ഉടനെ അവിടെയും ക്യാമറ പിടിപ്പിക്കും.
    അതിനുള്ള ദൈര്യം ഉമ്മന്‍ചന്ടിക്കല്ലാതെ ഇന്നു ജീവിച്ചിരിക്കുന്ന ഒരു നേതാവിനും ഇല്ല!!!!!!!!!!!!!!!!!!!!!!!!!!
    സുനില്‍ ഒരിക്കലും കണ്ണടച്ച് ഇരുട്ടാക്കരുത്!!!!!!!!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.