തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒഴിപ്പിക്കാനായി നോട്ടീസ് നല്‍കിയ ഭൂമി ഒഴിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മൂന്നാറിലെ 22 സെന്റ് ഭൂമിയാണ് ജൂലൈ ഒന്ന് വരെ ഒഴിപ്പിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ നിര്‍ദ്ദേശത്തിനെതിരെ കടുത്ത അതൃപ്തിയാണ് റവന്യൂ വകുപ്പിനെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്നാര്‍ സംബന്ധിച്ച യോഗം ജൂലൈ ഒന്നിന് വിളിക്കാന്‍ മുഖ്യമന്ത്രി റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാര്‍ വില്ലേജ് ഓഫീസ് തുടങ്ങാനായാണ് ഈ സ്ഥലം ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടത്. ഇത് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി എം.എം മണി ഉള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു.


Also Read: കുമ്മനത്തിന്റെ ‘കള്ളവണ്ടി’ യാത്ര വിവാദത്തില്‍’; പ്രോട്ടോക്കോള്‍ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയില്ല; കുമ്മനത്തിന്റെ യാത്ര പി.എം.ഒയുടെ അറിവോടെ


മൂന്നാര്‍ പൊലീസ് സ്റ്റേഷനു സമീപമാണ് ഈ ഭൂമി. ഈ സ്ഥലത്ത് ഒരു കെട്ടിടവും ഉള്‍പ്പെട്ടിട്ടുണ്ട്. സ്വകാര്യ വ്യക്തിയാണ് ഈ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത്. ഇത് തിരിച്ചു പിടിക്കാനുള്ള തീരുമാനത്തിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തടയിട്ടിരിക്കുന്നത്. ജൂലൈ ഒന്നാം തീയതി ചേരുന്ന യോഗത്തില്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ വരുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.


Must Read: ‘ജനമൈത്രി’ പൊലീസ് പുതുവൈപ്പില്‍ കുട്ടികളോട് ചെയ്തത്; അടിയന്തിരാവസ്ഥയില്‍ പൊലീസ് മര്‍ദ്ദനത്തിന് ഇരയായ പിണറായിയുടെ ഭരണത്തില്‍ സംഭവിക്കുന്നതെന്ത്?


നിയമപ്രകാരം ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കിയതാണ്, അതു പാതിവഴിക്ക് നിര്‍ത്തിവയ്ക്കാനാവില്ലെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്. മാത്രമല്ല മൂന്നാര്‍ സംബന്ധിച്ച എല്ലാ നടപടികളിലും പ്രദേശിക സിപിഎം നേതൃത്വത്തിന്റെ ഇടപെടലിലും സിപിഐക്ക് നീരസമുണ്ട്. ഇങ്ങനെപോയാല്‍ മൂന്നാറില്‍ ഒന്നും ചെയ്യനാവാത്ത സ്ഥിവരുമെന്നും കൈയ്യേറ്റങ്ങള്‍ തുരുമെന്നുമാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്.