Categories

ഗണേഷ് കുമാറിന്റെ പ്രസ്താവന: മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു, സഭ പിരിഞ്ഞു

തിരുവനന്തപ്പുരം: വി.എസ് അച്യുതാനന്ദനെ കാമഭ്രാന്തനും ഞരമ്പ് രോഗിയുമെന്ന് വിശേഷിപ്പിച്ച മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ആഭാസം നിറഞ്ഞ പ്രസ്താവനയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് വേണ്ടി ഖേദം പ്രകടിപ്പിച്ചു. രാവിലെ നിയമസഭയില്‍ പ്രതിപക്ഷം ചോദ്യോത്തരവേളക്ക് മുമ്പ് തന്നെ വിഷയം ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഖേദപ്രകടനം.

ഗണേഷ്‌കുമാറിന്റെ പ്രസ്താവന നിര്‍ഭാഗ്യകമായിപ്പോയി. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. മന്ത്രിയുടെ അഭിപ്രായം സര്‍ക്കാരിന്റേതല്ലെന്നും പ്രസ്താവന പിന്‍വലിക്കാന്‍ മന്ത്രി ഗണേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുപോലൊരു പ്രസംഗം നടത്തിയതിന്റെ പേരിലാണ് ആര്‍. ബാലകൃഷ്ണപിള്ളയെ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതെന്നും അത്തരമൊരു നടപടി സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ധൈര്യമുണ്ടോയെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. ഗണേഷിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യമുയര്‍ത്തി. എന്നാല്‍ സഭയ്ക്കുള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് മാത്രമേ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കാനാകൂവെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

ഒരു മന്ത്രി നിയമസഭക്കുള്ളില്‍ മാത്രമല്ല മന്ത്രിയെന്നും കേരളത്തിലെ സമാദരണീയനായ ഒരു നേതാവിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയ ഗണേഷിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും ആവശ്യമുന്നയിച്ചെങ്കിലും അത് പരിഗണിക്കാതെ സഭ ചോദ്യോത്തരവേളയിലേക്ക് കടന്നു.

ഗണേഷിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനെത്തുടര്‍ന്ന് സഭ ശൂന്യവേളയും ചോദ്യോത്തരവേളയും സസ്‌പെന്‍ഡ് ചെയ്ത് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Kerala News in English
Malayalam News

വി.എസിന് കാമഭ്രാന്തും ഞരമ്പ് രോഗവും: മന്ത്രി ഗണേഷ് കുമാര്‍

സാംസ്‌കാരിക മന്ത്രിയുടെ പ്രസ്താവന സംസ്‌കാരമില്ലാത്തത്: പിണറായി

ഗണേശന്റേത് കോടമ്പാക്കം സംസ്‌കാരം

ഗണേഷ് കുമാറിന്റെ വിവാദ പരാമര്‍ശം: ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന്‌ വി.എസ്

One Response to “ഗണേഷ് കുമാറിന്റെ പ്രസ്താവന: മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു, സഭ പിരിഞ്ഞു”

  1. KP ANIL

    അധ്യാപകനെ ആക്രമിച്ച ഉടന്‍ തന്നെ ബാലകൃഷ്ണപിള്ളയെ തെറി കൊണ്ട് അഫിഷേകം ചെയ്ത അച്യുതാനന്ദന്‍ എന്ന മുന്‍ മുഖ്യനെ കുറിച്ച് ഇതൊന്നും പറഞ്ഞാല്‍ പോരാ കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് പറയുന്നത് ഇതാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.