ധാക്ക: ദക്ഷിണാഫ്രിക്കന്‍ മുന്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നര്‍ ബംഗ്ലാദേശിന്റെ പുതിയ ബൗളിംഗ് കോച്ചായേക്കും. 2011 ലോകകപ്പിനുമുന്നേ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.

മുന്‍ ബേസ്‌ബോള്‍ താരം ജൂലിയന്‍ ഫൗണ്ടിനെ ഫീല്‍ഡിംഗ് കോച്ചായും നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡനെതിരായ പരമ്പരക്കുമുമ്പേ ഇവര്‍ ടീമിനൊപ്പം ചേരുമെന്ന് ബംഗ്ലാ ക്രിക്കറ്റ് അധികൃതര്‍ പറഞ്ഞു.ലോകകപ്പിനുശേഷവും ഇവരുടെ സേവനം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.