എഡിറ്റര്‍
എഡിറ്റര്‍
ഹോളിവുഡ് സംവിധായകന്റെ ആത്മഹത്യ: അന്വേഷണം ആരംഭിച്ചു
എഡിറ്റര്‍
Tuesday 21st August 2012 11:21am

ലോസ് ആഞ്ചല്‍സ്: ബോളിവുഡ് സംവിധായകന്‍ ടോണി സ്‌കോട്ട് ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. അദ്ദേഹത്തിന് ബ്രെയിന്‍ ക്യാന്‍സര്‍ ഉണ്ടായിരുന്നെന്നും ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Ads By Google

അദ്ദേഹത്തിന് ബ്രെയിന്‍ ക്യാന്‍സര്‍ ഉണ്ടായിരുന്നതായി സ്‌കോട്ടിന്റെ ഭാര്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത് തെറ്റാണെന്ന് TMZ.com അവകാശപ്പെടുത്തുന്നു.

സ്‌കോട്ടിന്റെ പോസ്റ്റ്‌മോര്‍ട്ടം തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. എന്നാല്‍ ടെക്‌സികോളജി പരിശോധനയും മറ്റും പൂര്‍ത്തിയാകുന്നതുവരെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കാനാണ് തീരുമാനം.

ഞായറാഴ്ചയാണ് ടോണി സ്‌കോട്ടിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ലോസ് ആഞ്ചല്‍സ് കൗണ്ടിയിലെ പാലത്തില്‍ നിന്ന് താഴേക്ക് ചാടിയാണ് ടോണി ആത്മഹത്യ ചെയ്തത്.  ടോണി പാര്‍ക്കിങ് ഏരിയയില്‍ കാര്‍ നിര്‍ത്തിയിട്ടശേഷം പാലത്തില്‍ നിന്ന് ചാടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

ഞായറാഴ്ച ഉച്ചതിരഞ്ഞാണ് സംഭവമെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു. ടോണിയുടെ കാറില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. ബന്ധുക്കളെ ബന്ധപ്പെടാനുള്ള വിവരങ്ങളായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. പിന്നീട് ടോണിയുടെ ഓഫീസില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി. എന്നാല്‍ ഇതിലെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

1986ല്‍ സ്‌കോട്ട് സംവിധാനം ചെയ്ത ടോപ് ഗണ്‍ എന്ന സിനിമ മെഗാ ഹിറ്റായിരുന്നു. തുടര്‍ന്ന് നിരവധി ഹിറ്റുകള്‍ ടോണിയുടേതായി പിറന്നു.

Advertisement