m liju, janardan dwivedi aicc secretaryതിരുവനന്തപുരം: പിഎസ്‌സി നിയമനത്തട്ടിപ്പിനെക്കുറിച്ചും പൊതുമേഖലാ സ്ഥാപനങ്ങളിലെ പിന്‍വാതില്‍ നിയമനത്തെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം.

മ്യൂസിയം ജംഗ്ഷനില്‍ നിന്നു തുടങ്ങിയ മാര്‍ച്ച് നിയമസഭാ മന്ദിരത്തിന് മുന്നില്‍ പോലീസ് തടഞ്ഞു. എന്നാല്‍ പോലീസ് ബാരിക്കേഡ് തകര്‍ത്ത് നിയമസഭയിലേക്ക് തള്ളിക്കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കുകയായിരുന്നു.

മാര്‍ച്ചിനു നേരെ പോലീസ് ലാത്തി പ്രയോഗിച്ചു. ലാത്തിചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എല്‍.എക്കും വൈസ് പ്രസിഡന്റ് എം.ലിജുവിനും പരിക്കേറ്റു.

പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചിരുന്നു. എന്നാല്‍ പോലീസിനു നേരെ ചിലപ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയതോടെ പോലീസ് ലാത്തിചാര്‍ജ് ആരംഭിക്കുകയായിരുന്നു. ലാത്തിചാര്‍ജിലാണ് വിഷ്ണുനാഥിനും ലിജുവിനും പരിക്കേറ്റത്.