മുംബൈ: കോഴിക്കോട്ട് ഇരട്ടബോംബ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളി ബഷീര്‍ മുംബൈയില്‍ പിടിയിലായി. തീവ്രവാദക്കേസുകളില്‍ പ്രതിയായ കെ പി സാബിറിന്റെ സഹോദരനാണ് ബഷീര്‍.

ഇന്ന് സൗദിയില്‍ നിന്നും മുംബൈ വിമാനത്താവളത്തിലെത്തിയ ബഷീറിനെ വിമാനത്താവള അധികൃതര്‍ പിടികൂടുകയായിരുന്നു. ബഷീറിനെതിരേ ചെന്നൈ പോലീസ് കമ്മീഷണര്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കോയമ്പത്തൂര്‍ പ്രസ്‌ക്ലബ് ബോംബ്‌കേസിലെ പ്രതിയാണ് ബഷീര്‍. ഇയാളെ തമിഴ്‌നാട് പോലീസിന് കൈമാറുമെന്ന് മുംബൈ പോലീസ് അറിയിച്ചു.