Administrator
Administrator
നീരാ റാഡിയയുടെ കഥ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്
Administrator
Wednesday 25th May 2011 4:55pm

neera-radiaന്യൂദല്‍ഹി: കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയുടെ ജീവിതകഥ പറയുന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം ദല്‍ഹി ഹൈക്കോടതി തടഞ്ഞു. ‘ക്ലോസ് എന്‍കൗണ്ടേഴ്‌സ് വിത്ത് നീരാ റാഡിയ’ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണമാണ് തടഞ്ഞത്.

സ്‌പെക്ട്രം കുംഭകോണത്തിലൂടെ മാധ്യമശ്രദ്ധ നേടിയ വിവാദ നായികയായ നീരാ റാഡിയയുടെ കഥ രചിച്ചത് ആര്‍.ആനന്ദാണ്. പുസ്തകം പ്രസിദ്ധീകരിക്കുന്നത് ഭരണഘടനപരമായ അവകാശങ്ങളുടെ ലംഘനമാകുമെന്ന് കാട്ടി നീരാ റാഡിയയാണ് കോടതിയെ സമീപിച്ചത്. ഇതില്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പുസ്‌കതം റിലീസ് ചെയ്യുന്നത് കോടതീയലക്ഷ്യമാകുമെന്ന് ജസ്റ്റിസ് വി.കെ ആനന്ദ് പറഞ്ഞു.

നീരാ റാഡിയ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും, രാഷ്ട്രീയ നേതാക്കളുമായും, വ്യവസായികളുമായും, മാധ്യമപ്രവര്‍ത്തകരുമായും അവര്‍ക്കുള്ള അടുപ്പവും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഹാര്‍ ആനന്ദ് പബ്ലിക്കേഷന്‍സാണ് പുസ്തകം പബ്ലിഷ് ചെയ്യുന്നത്.

കേസ് ജൂലൈ 22 ലേക്ക് മാറ്റിവച്ചു.

Advertisement