ന്യൂയോര്‍ക്ക്:ഹോളിവുഡ് ഇതിഹാസം എലിസബത്ത് ടെയ്‌ലര്‍ അനശ്വരമാക്കിയ ഈജിപ്ഷ്യന്‍ രാജ്ഞി ക്ലിയോപാട്രയുടെ വേഷം ആഞ്ജലീന ജൂലിയിലൂടെ പുനരാവിഷ്‌കരിക്കപ്പെടുന്നു. സോഷ്യല്‍ നെറ്റ്‌വര്‍കിലൂടെ പ്രശസ്തനായ ഡേവിഡ് ഫിഞ്ചര്‍ ആണ് ക്ലിയോപാട്ര സംവിധാനം ചെയ്യുന്നത്.

ടെയ്‌ലറുടെ ഭാവിവരനായിരുന്ന റിച്ചാര്‍ഡ് ബര്‍ട്ടന്‍ 1963 ല്‍ 44 മില്യണ്‍ ഡോളര്‍ ചെലവിലാണ് ഈ സിനിമ നിര്‍മിച്ചിരുന്നത്. ചിത്രത്തിന്റെ റീമേക്കില്‍ ടെയ്‌ലര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നു സൂചനകളുണ്ടായിരുന്നു. ക്ലിയോപാട്രയാകാനുള്ള തയ്യാറെടുപ്പിലാണ് ജൂലി.

Subscribe Us:

വളരെയധികം ചര്‍ച്ചചെയ്യപ്പെട്ട സ്ത്രീയാണ് ക്ലിയോപാട്ര. അവരുടെ ഗ്ലാമറാണ് കാരണമെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ കരുത്തയായ ഒരമ്മയായിരുന്നു അവരെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. അഞ്ചുഭാഷകള്‍ അവര്‍ കൈകാര്യം ചെയ്തിരുന്നു-ആഞ്ജലീന പറയുന്നു.

എന്റെ പ്രകടനം ഒരിക്കലും ടെയ്‌ലറുടെതു പോലെയാകില്ല. ക്ലിയോപാട്രയെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിലാണ് ഞങ്ങള്‍. ചരിത്രത്തില്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരു സ്ത്രീ എന്ന നിലയില്‍ സിനിമ ചെയ്യാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. അവരൊരിക്കലും ഒരു സെക്‌സ് സിംബല്‍ ആയിരുന്നില്ല-ആഞ്ജലീന വ്യക്തമാക്കി.