ഉറങ്ങുമ്പോള്‍ പലര്‍ക്കും തലയിണ നിര്‍ബന്ധമാണ്. മുടിയിലെയും മറ്റും അഴുക്കുകൊണ്ട് എളുപ്പം അഴുക്കാവാന്‍ സാധ്യതയുള്ള ഒന്നാണ് തലയിണകള്‍. നിത്യവും ഇവ അലക്കി വൃത്തിയാക്കുകയെന്നത് ബുദ്ധിമുട്ടാണ്. പലപ്പോഴും അഴുക്കിയാലും മഞ്ഞക്കറകള്‍ ബാക്കിയാവും.

എന്നാല്‍ ചില ട്രിക്കുകള്‍ ഉപയോഗിച്ചാല്‍ തലയിണയുടെ ഭംഗി കാത്തുസൂക്ഷിക്കാം.

1 / 2 കപ്പ് ബോറോക്‌സ്, കപ്പ് അലക്ക് പൊടി, 1കപ്പ് ബ്ലീച്ച്, 1 കപ്പ് ഡിഷ് വാഷ് പൗഡര്‍ എന്നിവ എടുക്കുക.

കഴുകാന്‍ തുടങ്ങുന്നതിനു മുമ്പ് തലയിണ നന്നായി മെഷീനില്‍ കഴുകുക. അതിനു ശേഷം തലയിണ ഉറ മാറ്റി മെഷീനില്‍ മൂന്നിലൊന്ന് ഭാഗം ചൂട് വെള്ളം നിറയ്ക്കുക.

നല്ല ചൂട് വെള്ളം തന്നെ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക. അതിനു ശേഷം മുകളില്‍ പറഞ്ഞിരിക്കുന്നവയെല്ലാം ചേര്‍ത്ത് ചൂട് വെള്ളത്തില്‍ മെഷീനിലിട്ട് കഴുകിയെടുക്കുക. തലയിണ സൂപ്പറാകും.