മലയാളത്തില്‍ ഏറെ ജനപ്രീതി നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ക്ലാസ്‌മേറ്റ്സ്  ജെയിംസ് ആല്‍ബര്‍ട്ടിന്റെ സ്‌ക്രിപ്ടില്‍ ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ പണംവാരാന്‍  മാത്രമല്ല, കേരളത്തിലെ ക്യാമ്പസുകളുടെ ഹരമാവാനും കഴിഞ്ഞു.

ലാല്‍ജോസ്- ജെയിംസ് ആല്‍ബര്‍്ട്ട് ടീം വീണ്ടും ഒന്നിക്കുന്നുവെന്നതാണ് ഏറെ പ്രതീക്ഷ നല്‍കുന്ന പുതിയ വാര്‍ത്ത. ഏഴു സുന്ദര രാത്രികള്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഈ പ്രണയകഥയ്ക്കുവേണ്ടി ക്ലാസ്‌മേറ്റ്‌സില്‍ അഭിനയിച്ച മിക്കതാരങ്ങളും വീണ്ടുമൊന്നിക്കുമെന്നാണ് കേള്‍ക്കുന്നത്.

Subscribe Us:

അതേസമയം, കുഞ്ചാക്കോബോബനും  ചിത്രത്തിലുണ്ടാവുമെന്ന്  റിപ്പോര്‍ട്ടുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ വെനീസിലെ വ്യാപാരിയെന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ജയിംസ് ആല്‍ബര്‍ട്ട് മമ്മൂട്ടി നായകനാകുന്ന മറ്റൊരു ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍. അതുകൊണ്ടുതന്നെ ഏഴു സുന്ദര രാത്രികള്‍ അടുത്തവര്‍ഷം അവസാനമേ ഉണ്ടാവൂ.

Malayalam news

Kerala news in English