എഡിറ്റര്‍
എഡിറ്റര്‍
വീടിന് സമീപം കളിക്കുകയായിരുന്ന അഞ്ചുവയസുകാരിയെ 14 കാരന്‍ ബലാത്സംഗം ചെയ്തതായി പരാതി
എഡിറ്റര്‍
Friday 21st July 2017 2:12pm

നോയിഡ: അഞ്ചുവയസുകാരിയായ കുട്ടിയെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി ബലാത്സംഗം ചെയ്തതായി പരാതി. നോയിഡയിലെ സാദര്‍പൂര്‍ ഏരിയയിലാണ് സംഭവം.

14കാരന്റെ വീടിന്റെ സമീപം കളിക്കുകയായിരുന്ന കുട്ടിയെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ ബലാത്സംഗം ചെയ്യുന്നത്. മെഡിക്കല്‍ പരിശോധനയില്‍ കുട്ടി ശാരീരികമായി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായിട്ടുണ്ട്.


Dont Miss മലപ്പുറത്തും ബി.ജെ.പി കോഴ; ബാങ്ക് പരീക്ഷ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വാങ്ങിയത് 10 ലക്ഷം


വീട്ടില്‍ തിരിച്ചെത്തിയ കുട്ടിക്ക് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ വിവരമറിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അജയ് കുമാര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. നടന്ന സംഭവത്തെ കുറിച്ച് കുട്ടി അമ്മയോട് പറഞ്ഞതിന് പിന്നാലെയാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

പയ്യനെതിരെ ഐ.പി.സി 376 (ബലാത്സംഗം), പി.ഒ.സി.എസ്.ഒ. (ലൈംഗിക അതിക്രമങ്ങളില്‍ നിന്നുള്ള കുട്ടികളെ തടയുന്നതിനുള്ള) ആക്ട് 3/4 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തന്റെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയാണ് പെണ്‍കുട്ടിയെപീഡിപ്പിച്ചതെന്നും സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ലെന്നും 14 കാരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.

Advertisement