കൊച്ചി: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പിന്‍വാതില്‍ നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പിഎസ് സി ഓഫീസ് മാര്‍ച്ച് സംഘര്‍ഷം. പ്രവര്‍ത്തകരെ ഓടിക്കാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രവര്‍ത്തകരായ ഹബീബ് പടമുഗള്‍, സി.സി.ബിജു, ഉണ്ണി കാക്കനാടന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കളമശേരി സഹകരണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിയാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി, ജില്ലാപഞ്ചായത്ത് അംഗം അന്‍വര്‍ സാദത്ത്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി.ഐ മുഹമ്മദാലി എന്നിവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.