ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും സംഘര്‍ഷം. ചന്‍പൂരന്‍ മേഖലയില്‍ പ്രതിഷേധകര്‍ക്ക് നേരെ സുരക്ഷാ സേന വെടിയുതിര്‍ത്തതില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വിഘടനവാദികള്‍ ഇന്നു നടത്താനിരുന്ന മൈസുമ ചലോ മാര്‍ച്ചിന് മുന്നോടിയായി ശ്രീനഗറിലും മറ്റു പ്രമുഖ പട്ടണങ്ങളിലും വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.

20 വര്‍ഷത്തിനുശേഷം ഒരുമാസം മുമ്പാണ് കശ്മീര്‍ വീണ്ടും സംഘര്‍ഷത്തിലേക്കും ദിവസങ്ങളോളം നീളുന്ന കര്‍ഫ്യൂകളിലേക്കും നീങ്ങിയത്. കശ്മീര്‍ നിരത്തില്‍ സൈന്യം ഇറങ്ങി. മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെ പിടിപ്പുകേടാണ് കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നു പറഞ്ഞ് പ്രതിപക്ഷ പാര്‍ട്ടിയായ പി ഡി പി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും വിട്ടു നിന്നു. സ്ഥിതി അല്‍പ്പം ശാന്തമായ കശ്മീര്‍ വീണ്ടും പ്രക്ഷുബ്ധമാവുകയാണ്.