thiruvananthapuramതിരുവനന്തപുരം: തിരുവനന്തപുരം പാലോട് പൊലീസും നാട്ടുകാരും തമ്മില്‍ സം­ഘര്‍­ഷ­ത്തില്‍ അന്‍പതോളം നാ­ട്ടു­കാര്‍ക്കും നെടുമങ്ങാട് ഡി വൈ എസ്പി സുകേശന്‍ ഉള്‍പ്പെടെ ഇരുപതോ­ളം പോലീസുകാര്‍ക്കും പരിക്കേറ്റു.

പെരിങ്ങമല പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സബ് റജിസ്ട്രാര്‍ ഓഫീസ് നന്ദിയോട് പഞ്ചായത്തിലേക്ക് മാറ്റുന്നതിനെ തുടര്‍ന്നുളള തര്‍ക്കമാണ് സം­ഘര്‍­ഷ­ത്തില്‍ ക­ലാ­ശി­ച്ച­ത്. പെരിങ്ങമല പഞ്ചായത്തിലെ വാടക കെട്ടിടത്തില്‍ നിന്നും സബ് രജിസ്ട്രാര്‍ ഓഫീസ് നൂറു മീറ്റര്‍ അകലെയുളള നന്ദിയോട് പഞ്ചായത്തിലെ ഗവണ്‍മെന്റ് കെട്ടിടത്തിലേക്ക് മാറ്റണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് പെരിങ്ങമല പഞ്ചായത്ത് ഇത് എതിര്‍ത്തിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് പാലോട് ഹാര്‍ത്താലാചരിക്കുകയാണ്.

Clashes in Palode – 50 Injured

Thiruvanathapuram: 50 people and 20 Policemen including Nedumangad DYSP Sukeshan are injured in the clash between Kerala Police personnels from Palode in Trivandrum and the local residents.The dispute over the decision to shift the Sub-Registrar Office from Peringala Panchayat to Nandiyode Panchayat, resulted in clashes. Earlier the High Court had ordered to shift the Sub-Registrar office from the privately owned building situated in the Peringamala Panchayat
to the 100-meters-away-Government owned building located in the Nandiyode Panchayat. Peringala Panchayat had opposed this move.
A hartal is observed in Peringala Panchayat in protest.

ഒ­ക്ടോ­ബര്‍ 18 2009