നാദാപുരം: നാദാപുരം വളയത്ത് വീണ്ടും സംഘര്‍ഷാവസ്ഥ. കളരിമുക്കില്‍ സി.പി.ഐ.എം അനുഭാവി പൊന്നാങ്കോട് കണാരന്റെ വീടിന് നേരെ നാടന്‍ ബോംബാക്രമണമുണ്ടായി.  ഇന്ന് രാവിലെയായിരുന്നു സംഭവം.

ബോംബേറില്‍ വീടിന്റെ ഓടുകള്‍ പൂര്‍ണമായി തകര്‍ന്നു. അരൂര്‍ പെരുമുണ്ടശേരിയില്‍ കടയ്ക്ക് നേരെയും ആക്രമണമുണ്ടായി.

മലയില്‍ കണാരന്റെ പലചരക്ക് കടയാണ് തകര്‍ന്നത്. കടയില്‍ സൂക്ഷിച്ചിരിക്കുന്ന പലചരക്ക് സാധനങ്ങള്‍ അക്രമികള്‍ നശിപ്പിച്ചു. ഇന്നലെ രാത്രി വളയം മണിയാലമില്‍ സി.പി.ഐ.എം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.