കെയ്‌റൊ: മുസ്ലീങ്ങളും ക്രിസ്ത്യനികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 186 പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തു. ഇജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിലാണ് സംഘര്‍ഷം നടന്നത്.

സംഘര്‍ഷത്തെതുടര്‍ന്ന് ഇജിപ്ഷ്യന്‍ പ്രധാനമന്ത്രി ഞായറാഴ്ച്ച കാബിനറ്റ് വിളിച്ചുചേര്‍ത്തു. സലഫി മുസ്ലീങ്ങള്‍ ഇമ്പാബയിലെ കോപ്റ്റിക് ക്രിസ്ത്യന്‍ പള്ളിയിലേക്ക് മാര്‍ച്ച് നടത്തി.

ശനിയഴ്ച നടന്ന വാക്ക്തര്‍ക്കം പെട്ടെന്ന് കയ്യാങ്കളിയില്‍ അവസാനിക്കുകയായിരുന്നു. ഇരു വിഭാഗവും പരസ്പരം വെടിയുതിര്‍ത്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീര്‍ വാതകം പ്രയോഗക്കുകയും ചെയ്തു.