കോഴിക്കോട്: കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ജലപീരങ്കിയും ഗ്രനേഡും ഉപയോഗിച്ചു.

എഞ്ചിനിയറിംങ് വിദ്യാര്‍ത്ഥി നിര്‍മ്മല്‍ മാധവിനെ മര്‍ദിച്ച കേസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ മാര്‍ച്ച് നടത്തിയത്. പോലീസ് ബാരിക്കേഡ് മറികടന്ന സ്‌റ്റേഷനിലേക്ക് കുടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഘര്‍ഷത്തില്‍ ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകന് പരിക്കേറ്റു.

അതിനിടെ പോലീസിന്റെ നടപടിയില്‍ പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ പോലീസ് ജീപ്പിനുനേരെ കല്ലെറിഞ്ഞു. ഡ്യൂട്ടിയിലായിരുന്ന ട്രാഫിക് എസ്.ഐ ഹരിദാസനെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു.