കണ്ണൂര്‍: സ്വാശ്രയ വിഷയത്തില്‍ എസ്.എഫ്.ഐ തിരുവനന്തപുരത്ത് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്ന് കണ്ണുര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.

പൊലീസ് വലയം ഭേദിച്ച് കലക്ടറേറ്റിനകത്ത് കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. മതില്‍ ചാടി അകത്ത് കടന്ന പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു ചെയ്തത്. വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് ജല പീരങ്കി ഉപയോഗിച്ചു.

വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ ശക്തമായ കല്ലേറും നടന്നു. കല്ലേറിലും ലാത്തിചാര്‍ജ്ജിലുമായി നിരവധി പോലീസുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.