കൊച്ചി: സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാറും മാനേജ്‌മെന്റുകളും ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് എസ്.എഫ്.ഐ കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് തടഞ്ഞ പോലീസിനെ മറികടന്ന് മുന്നോട്ട് നീങ്ങാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

തുടര്‍ന്ന് പോലീസിനു നേരെ കല്ലേറുണ്ടായി. പോലീസ് തിരിച്ച് ഗ്രനേഡ് പ്രയോഗിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. 300 ഓളം പോലീസുകാരാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. സ്ഥലത്ത് ഗതാഗതം സ്തംഭിച്ചിരിക്കയാണ്. വിദ്യാര്‍ഥികളെ പിടികൂടാന്‍ പോലീസ് മഹാരാജാസ് കോളജിനുള്ളിലേക്ക് കയറി. വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.