എഡിറ്റര്‍
എഡിറ്റര്‍
പത്തനംതിട്ടയില്‍ എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം
എഡിറ്റര്‍
Tuesday 5th June 2012 4:24pm

പത്തനംതിട്ട: മിനി സിവില്‍ സ്റ്റേഷനിലേക്ക് എസ്.എഫ്.ഐ. നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കല്ലേറിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശി. സംഘര്‍ഷത്തില്‍ ഡി.വൈ.എസ്.പിക്കും ഒരു വിദ്യാര്‍ത്ഥിക്കും എസ്.ഐക്കും പരുക്കേറ്റു.

ഇന്നലെ തൊടുപുഴയില്‍ എസ്.എഫ്.ഐ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. എസ്.എഫ്.ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അനീഷ് രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് തൊടുപുഴ പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്.

ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നാളെ ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

Advertisement