കുമളി: വണ്ടിപ്പെരിയാറിനു സമീപമുള്ള കുമളി പോളിടെക്‌നിക്കില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്നു രാവിലെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ദിവസങ്ങളായി പോളിടെക്‌നിക്ക് വിദ്യാര്‍ഥികള്‍ക്കിടയില്‍ അസ്വാരസ്യം നിലനില്‍ക്കുകയാണ്.

ചില രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ വിദ്യാര്‍ഥികള്‍ കളിക്കുന്നത്. ഇതിനിടെ വിദ്യാര്‍ഥികളുടെ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ നാട്ടുകാരും സംഘടിച്ചതോടെ പ്രശ്‌നം ഗുരുതരമായിരിക്കയാണ്. കൂടുതല്‍ സംഘര്‍ഷത്തിന് സാധ്യതയുള്ളതിനാല്‍ കുമളി സി.ഐ അനില്‍ ശ്രീനിവാസ്, വണ്ടിപ്പെരിയാര്‍ എസ്.ഐ ലാല്‍ ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.