തിരുവനന്തപുരം: കുളത്തൂര്‍  എന്‍ജിനിയറിംങ്‌ കോളേജില്‍ എസ്.എഫ്.ഐ, കെ.എസ്.യു സംഘട്ടനം. സംഘട്ടനത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു.

ശ്രീകാര്യം സ്വദേശി നസീബ് (21), കഴക്കൂട്ടം സ്വദേശി സുമിന്‍ (20), കോഴിക്കോട് സ്വദേശി റെനിത് (21) എന്നിവര്‍ക്കാണ് കുത്തേറ്റത്.

രാവിലെ കോളേജില്‍ കെ.എസ്.യുവന്റെ യൂണിറ്റ് ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കുത്തേറ്റവര്‍ ഏത് സംഘടനയില്‍പ്പെട്ടവരാണെന്ന് അറിവായിട്ടില്ല. തങ്ങള്‍ ഒരു സംഘടനയിലുംപെട്ടവരല്ലെന്നാണ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

മെഡിക്കല്‍കോളേജ് സി.ഐ ശ്യാംലാലിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.