ബെല്‍ഗ്രേഡ്: ക്രൊയേഷ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 33 പേര്‍ക്ക് പരിക്ക്. ക്രൊയേഷ്യന്‍ വാര്‍ത്താഏജന്‍സിയായ എച്ച്.ഐ.എന്‍.എ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അറുപതോളം പ്രക്ഷോഭകരെ പോലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്

ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന സെന്റ് മാര്‍ക് സ്‌ക്വയറിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടിയത്. പതിനയ്യായിരത്തോളം പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെയ്‌സ് ബുക്ക് വഴി സര്‍ക്കാര്‍ വിരുദ്ധ കാംപെയിനിങില്‍ സജീവമായവരാണ് ഇപ്പോള്‍ തെരുവിലിറങ്ങിയിരിക്കുന്നത്.

പ്രതിഷേധപ്രകടനത്തെ നിരീക്ഷിക്കാന്‍ സൈന്യം ഹെലികോപ്ടര്‍ ഉപയോഗിച്ചിരുന്നു. അതേസമയം പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ജദ്രങ്ക കൊസോര്‍ ആവശ്യപ്പെട്ടു.