മുല്ലപ്പെരിയാര്‍: വള്ളിക്കടവ് ചെക്ക്‌പോസ്റ്റില്‍ ബി.ജെ.പി മാര്‍ച്ചില്‍ സംഘര്‍ഷം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ പ്രസംഗത്തിനുശേഷമാണ് സംഘര്‍ഷമുണ്ടായത്.

മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് നേതാക്കളെല്ലാം തിരിച്ചുപോയയുടന്‍ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് തകര്‍ത്ത് മുന്നേറാന്‍ നോക്കിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പോലീസിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പ്രവര്‍ത്തകരെ തടയാന്‍ പോലീസ് ലാത്തിവീശി. ലാത്തിചാര്‍ജിലും കല്ലേറിലും നിരവധി പേര്‍ക്ക് പരുക്കേറ്റു.

Subscribe Us:

സ്ഥലത്ത് സംഘര്‍ഷ സാധ്യതയുണ്ടായിരുന്നെന്ന് നേരത്തെ വിവരം ലഭിച്ചിട്ടും 200 ഓളം പോലീസുകാര്‍മാത്രമാണ് പ്രദേശത്തുണ്ടായിരുന്നു. 1000ത്തിലധികം പ്രവര്‍ത്തകരാണ് അവിടെയുണ്ടായത്.

നേരത്തേ വള്ളക്കടവ് ചെക്ക്‌പോസ്റ്റ് കടന്നെത്തിയ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുല്ലപ്പെരിയാര്‍ അണക്കേട്ടില്‍ കൊടിനാട്ടിയിരുന്നു. ഇതേതുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിനു പിന്നാലെ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷഭരിതമായത്.

MALAYALAM NEWS
KERALA NEWS IN ENGLISH