തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലേക്ക്.

സര്‍ക്കാരിന്റെ സ്വാശ്രയനയത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. പോലീസുകാര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റികോളേജില്‍നിന്നുമാരംഭിച്ച പ്രകടനം നിയമസഭയ്ക്കടുത്തെത്തിയപ്പോഴാണ് സംഘര്‍ഷത്തിലെത്തിയത്.

പോലീസിന്റെ ഭാഗത്തുനിന്നും പ്രകോപനപരമായ നീക്കങ്ങളുണ്ടായതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ഗ്രനേഡും ജലപീരങ്കിയും ഉപയോഗിച്ചു. റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യംവിളിച്ച വിദ്യാര്‍ത്ഥികളെ വളഞ്ഞിട്ട് പിടിച്ചു.

സംഭവത്തെത്തുടര്‍ന്ന് നഗരത്തില്‍ ഗതാഗതം പൂര്‍ണ്ണമായും സതംഭിച്ചിരിക്കുകയാണ്.