കുമ്പളം:ഇടപ്പള്ളി-അരൂര്‍ ദേശീയപാതയില്‍ കുമ്പളം ടോള്‍പ്ലാസയ്ക്കു സമീപം ബസ് ജീവനക്കാര്‍ ദേശീയപാത ഉപരോധിച്ചു. ബസ് ജീവനക്കാരെ ടോള്‍പ്ലാസയിലെ ജീവനക്കാര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ചാണ് ഉപരോധം. ടോള്‍ നല്‍കാതെ പോകാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് വാക്കേറ്റവും തുടര്‍ന്ന് കയ്യേറ്റവുമായി.