ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജമൈക്കയുടെ ലെറേണ്‍ ക്ലാര്‍ക്കും വനിതാ വിഭാഗത്തില്‍ നൈജീരിയയുടെ ഒസായോമി ഒലുഡാമോളയും ചാമ്പ്യന്‍മാര്‍. 10.12 സെക്കന്‍ഡിലാണ് ലെറോണ്‍ ഫിനിഷ് ചെയ്തത്.

വനിതകളുടെ 100 മീറ്റര്‍ വിജയി പ്രഖ്യാപനം വിവാദത്തിലാണ് കലാശിച്ചത്. ഓസ്‌ട്രേലിയയുടെ സാലി പിയേഴ്‌സണാണ് 11.28 സെക്കന്‍ഡില്‍ ഓടിയെത്തി ഒന്നാമതെത്തിയിരുന്നത്. എന്നാല്‍, സാലി ഫൗള്‍ ചെയ്തുവെന്ന ഇംഗ്ലണ്ടിന്റെ പരാതിയെത്തുടര്‍ന്ന് രണ്ടാമതെത്തിയ വിജയയിയായി പ്രഖ്യാപിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്ക ശേഷമായിരുന്നു ഈ പ്രഖ്യാപനം.

തുടര്‍ന്ന്് രണ്ടാമതെത്തിയ നൈജീരിയയുടെ ഒസായോമിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസ് LIVE