പാലക്കാട്: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പേഴ്‌സണല്‍ സെക്രട്ടറി പി. സൂര്യനാരായണനും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

പാലക്കാട് ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയത്. ശശീന്ദ്രനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

അതേസമയം കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് ഇന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചത്.